
കൊല്ലം പരവൂരിൽ കടലിൽ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി. കൂടെ ഉണ്ടായിരുന്ന മൂന്നു വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി.
ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്.
അഗ്നി രക്ഷാ സേനയും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. അയത്തിൽ സ്വദേശിയായ അബു താഹിറിനെയാണ് രക്ഷപ്പെടുത്തിയത്. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. അഞ്ചംഗ സംഘമായാണ് ഇവർ ഇവിടെ എത്തിയത്. അതിൽ അബുവും, കണ്ണനും, വിപിനുമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. പൊഴി ചേരുന്നിടത്താണ് കുട്ടികളെ കാണാതായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

