രണ്ട് വയസുള്ള കുഞ്ഞ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംഭവം പൂനെ – എറണാകുളം എക്സ്പ്രസിൽ

baby abandoned on train

രണ്ട് വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൂനെ – എറണാകുളം എക്സ്പ്രസിലാണ് ക‍ഴിഞ്ഞ ദിവസം കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ – ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്.

ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം റെയിൽവേ പൊലീസ് കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ഇതുവരെ കണ്ടെത്താൻ റെയിൽവേ പൊലീസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന പൊലീസ് മേധാവിക്കും വിവിധ പൊലീസ് സ്റേഷനുകളിലേക്കും ആർ പി എഫ് വിവരം കൈമാറിയിട്ടുണ്ട്.

ALSO READ: അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച കുരുന്നുകൾ, രക്ഷയായത് ആ ഒരു ഫോൺ കോൾ; അറ്റ്ലാന്റയിലെ ഇന്ത്യൻ വംശജന്റെ കൊടും ക്രൂരതയിൽ കൂടുതൽ വിവരങ്ങൾ

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ആർ പി എഫ് അഭ്യർഥിച്ചു. വിവരം അറിയിക്കാൻ 04842376359, 9495769690 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Two-year-old baby found abandoned on Pune-Ernakulam Express train.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News