
പ്രമുഖ മുസ്ലിം ലീഗ് നേതാവ് യു പോക്കർ ലീഗ് വിട്ടു. ലീഗ് സംസഥാന സെക്രട്ടറിയേറ്റ് അംഗമാണ് യു പോക്കർ. ലീഗിൻ്റെ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. സി പി ഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യു പോക്കർ അറിയിച്ചു.
Also read: ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
എൽഡിഎഫ് സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും യു പോക്കർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


