നടിയെ ആക്രമിച്ച കേസിൽ അപ്പീൽ പോകാൻ വേറെ പണിയില്ലേ എന്ന് അടൂർ പ്രകാശ്

Adoor Prakash

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വോട്ട് ചെയ്ത ശേഷം അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിൽക്കാതെ പ്രതിയായ നടന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ ആദ്യം മുതൽ നിലകൊള്ളുന്നതിന്റെ തെളിവാണ് അടൂർ പ്രകാശിന്റെ പ്രതികരണം.

ALSO READ: കൊല്ലം തലവൂരിൽ UDF സ്ഥാനാർത്ഥി വോട്ടിന് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

അതേസമയം അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെ രൂക്ഷ വിമർശനം അടൂർ പ്രകാശ് ഉന്നയിച്ചു. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. ആരെ ദ്രോഹിക്കാൻ കഴിയും എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട്, “സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ” എന്നും കൺവീനർ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News