
മൂവാറ്റുപുഴയിൽ പുതുതായി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ സ്വീകരണ പരിപാടി അലങ്കോലമാക്കി യുഡിഎഫ്. പുതിയ ബസ് സർവീസിനെ ചൊല്ലിയായിരുന്നു തർക്കം.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്നും തൊടുപുഴ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് ആരംഭിച്ച ബസ്സിനെ ചൊല്ലിയാണ് യുഡിഎഫ് സംഘർഷം അഴിച്ചുവിട്ടത്. കാനം കവലയില്‍ സിപിഐ എം സംഘടിപ്പിച്ച സ്വീകരണം പരിപാടിയും അലങ്കോലമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും, ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെയും അഭിനന്ദിച്ച് സ്ഥാപിച്ച ബാനറും നശിപ്പിച്ചു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടായത്.സംസ്ഥാന സർക്കാർ അനുവദിച്ച ബസ്സിൻ്റെ അവകാശവാദം ഉന്നയിച്ചാണ് യുഡിഎഫ് പ്രവർത്തകർ സംഘർഷത്തിന് തിരികൊളുത്തിയത്. ഇത് പിന്നിട് കയ്യാങ്കളിയിലേക്ക് നീങ്ങി. പൊലീസിടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് ബസ് കടത്തി വിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

