തെറ്റായ വിവരങ്ങൾ അച്ചടിച്ച് ലഘുലേഖ വിതരണം: കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നൽകി സിപിഐഎം

cpim-launches-mission-kollam-11-assembly-election-campaign-2026

തെരഞ്ഞെടുപ്പിന്‌ ഒരു ദിവസം മാത്രം ശേഷിക്കേ ലഘു ലേഖകള്‍ വിതരണം ചെയ്ത യുഡിഎഫിനെതിരെ പരാതി നല്‍കി സിപിഐഎം. പരാജയഭീതിയിലായ യു ഡി എഫ്‌ കടുത്ത വർഗീയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സിപിഐഎം പറഞ്ഞു.

കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണ സംവിധാനങ്ങൾ കാര്യക്ഷമമായി മുന്നോട്ട്‌ കൊണ്ടുപോകുന്നതുമായ കേസുകൾ സംബന്ധിച്ച്‌ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച്‌ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വിധത്തിലാണ്‌ പ്രത്യേക ലഘുലേഖകൾ യു ഡി എഫ്‌ സ്ഥാനാർത്ഥികൾ വ്യാപകമായി വിതരണം ചെയ്തത്. വർഗീയ ധ്രുവീകരണത്തിനായി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതിനെതിരെ സി പി ഐ എം നിയമനടപടികളിലേക്ക്‌ കടക്കുമെന്ന് അറിയിച്ചു.

ALSO READ: ‘പാർട്ടിക്കുള്ള കെണി’ ഒരുക്കുന്നത് മാങ്കൂട്ടം-ഷാഫി ക്രിമിനൽ സിൻഡിക്കേറ്റാണെന്ന് സണ്ണി വക്കീലിനെ ബോധ്യപ്പെടുത്താൻ കോൺഗ്രസിൽ ആരുമില്ലേ: വി കെ സനോജ്

ലഘുലേഖ പുറത്തിറക്കിയ സംസ്ഥാന യു ഡി എഫ്‌ കണ്‍വീനർ അടൂർ പ്രകാശ്‌, ലഘുലേഖ അച്ചടിച്ച പയ്യന്നൂരിലെ കൈരളി ഗ്രാഫിക്സ്‌, ബത്തേരി മുൻസിപ്പാലിറ്റിയിൽ ലഘുലേഖ വിതരണം ചെയ്ത മുഴുവൻ യു ഡി എഫ്‌ സ്ഥാനാർത്ഥികൾ എന്നിവർക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷൻ, ജില്ലാ വരണാധികാരിയായ ജില്ലാകളക്ടർ എന്നിവർക്ക്‌ സി പി ഐ എം പരാതിനൽകി. സംസ്ഥാന-ജില്ലാ പൊലീസ്‌ മേധാവികൾക്കും ഇത്‌ സംബന്ധിച്ച് പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News