യുഡിഎഫും ബിജെപിയും ഓരേ വികസന വിരുദ്ധ തൂവൽ പക്ഷികൾ; ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങുന്നു: ജോസ് കെ മാണി

jose k mani jose-k-mani-criticizes-bjp-parliament-democracy-and-forest-law-issues

യുഡിഎഫും ബിജെപിയും ഓരേ വികസന വിരുദ്ധ തൂവൽ പക്ഷികളാണെന്ന് ജോസ് കെ മാണി. കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയാണ്കഴിഞ്ഞ 10 വർഷവും കേരളത്തിന് ബജറ്റിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയാണ് ഇന്ത്യ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങുകയാണ്.

Also read; ‘ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ല’; ഇത് ജനപിന്തുണയോടെയു‍ള്ള ഇടത് മുന്നേറ്റമെന്ന് ബിനോയ്‌ വിശ്വം

റബ്ബർ ഇറക്കുമതി ചുങ്കം കൂട്ടാൻ കേന്ദ്രം തയ്യാറാവുന്നില്ല. ചുങ്കം വഴി ലഭിക്കുന്ന വരുമാനം കർഷകർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വരില്ലെന്നും വന്നാൽ അവർ ശബരിമല കേസ് അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read; ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ​ഗോവിന്ദൻ മാസ്റ്റർ

കഴിഞ്ഞു പോയത് കലാപം ഇല്ലാത്ത 10 വർഷമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടുളള സമീപനമല്ല വികസന കാര്യത്തിൽ കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത്.ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരി റെയിൽവെയുടെ കാര്യത്തിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News