പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ UDF -BJP അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി അംഗങ്ങൾക്ക് UDF പിന്തുണ

congress bjp deal

പാലക്കാട് ജില്ലയിലും പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് – ബിജെപി സഖ്യം.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലാണ് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയത്. വികസന, ക്ഷേമകാര്യ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് സഖ്യം. എൽഡിഎഫ്,ഐഡിഎഫ് – 9, യുഡിഎഫ് -7, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെ ചെയർമാൻമാരെ തെരഞ്ഞെടുക്കും. ബിജെപി അംഗങ്ങൾക്ക് യുഡിഎഫ് പിന്തുണ നൽകിയതോടെ നറുക്കെടുപ്പിലൂടെ ചെയർമാൻമാരെ തെരഞ്ഞെടുക്കും.

ALSO READ: മുണ്ടക്കൈ-ചൂരൽമല വീട് നിർമാണം; ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ; ഭൂമി കണ്ടെത്തി കോണ്ടൂർ രീതിയിലുള്ള മാപ്പിംഗ് നടന്നുവെന്നതടക്കമുള്ള വാദങ്ങൾക്ക് ഉത്തരം പറയാതെ തടിതപ്പി നേതൃത്വം

അതേസമയം ആലപ്പുഴ ജില്ലയിലും സമാനമായി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. താമരക്കുളത്ത് എസ്ഡിപിയുമായാണ് സഖ്യം ഉണ്ടാക്കിയത് എങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലിയിൽ കോൺഗ്രസ് ബിജെപിയും തമ്മിലാണ് യുഡിഎഫ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്.

ALSO READ: ആലപ്പുഴയിൽ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി കോൺഗ്രസ് സഖ്യം; താമരക്കുളത്ത് എസ്ഡിപിഐയുമായും ഹരിപ്പാട് ബിജെപിയുമായും കൂട്ടുകെട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News