മേല്‍വിലാസത്തില്‍ പിഴവ്: യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിൻ്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തില്‍, പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

vyshna

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിൻ്റെ പേര് ഒഴിവാക്കി. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയത്. തിരുവനന്തപുരം നഗരസഭയിലെ മുട്ടട വാർഡിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്. ഇതോടെ വൈഷ്ണ സുരേഷിൻ്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ മുട്ടടയിൽ വൈഷ്ണ സുരേഷിന് വേണ്ടി പ്രചരണ  പരിപാടികൾ യുഡിഎഫ് ആരംഭിച്ചിരുന്നു.  സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി മുട്ടട സ്വദേശി ധനേഷ് കുമാറാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയത്. ഇതിലാണ് കമ്മീഷൻ്റെ നടപടി. മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഉൾപ്പെടുന്ന ഏതെങ്കിലും വാർഡിൽ വോട്ടർ ആയാൽ മാത്രമേ അയാളെ സ്ഥാനാർത്ഥിയായി അംഗീകരിക്കൂ. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതോടുകൂടി വൈഷ്ണാ സുരേഷിൻ്റെ സ്ഥാനാർത്ഥിത്വവും അനിശ്ചിതത്വത്തിലായി.

ALSO READ: ദില്ലി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു

ഇലക്ഷൻ കമ്മീഷൻ വിളിച്ച ഹിയറിങ്ങിന് ഹാജരാക്കാത്ത വൈഷ്ണ സുരേഷ്, കമ്മീഷന് സ്പീഡ് പോസ്റ്റ് വഴി അഫിഡബിറ്റ് നൽകി. എന്നാൽ, ഇതിലും തെറ്റായാണ് വൈഷ്ണ സുരേഷ് മേൽവിലാസം നൽകിയത്. തൻ്റെ മേൽവിലാസം എല്ലാ രേഖകളിലും തൻ്റെ ബന്ധുവായ സന്ദീപ് എന്നയാളുടെ കെട്ടിട നമ്പർ ആണെന്ന് അഫിഡബിറ്റിൽ പറയുന്നു. എന്നാൽ കേ സ്മാർട്ട് പ്രകാരം സന്ദീപ് എന്ന വ്യക്തിയുടെ കെട്ടിട നമ്പർ 3/566 ആണ്. അഫിഡബിറ്റിൽ പറയുന്ന കെട്ടിട നമ്പർ 3/564 ആണ്. ഉദ്യോഗസ്ഥ തലത്തിലെ പിഴവാണ് ഉണ്ടായതെന്നും, കാര്യങ്ങൾ പാർട്ടിയുമായി ചേർന്ന് ആലോചിക്കുമെന്നും വൈഷ്ണ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News