കൊണ്ടോട്ടി നഗരസഭയിലെ യുഡിഎഫ് തർക്കത്തിന് പരിഹാരമായില്ല; മുസ്ലിം ലീഗ് വിമതൻ മത്സരത്തിൽ നിന്ന് പിന്മാറിയില്ല

udf KOLLAM

മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ യുഡിഎഫ് തർക്കത്തിന് പരിഹാരമായില്ല. നീണ്ട ചർച്ചകൾക്കൊടുവിലും കോൺഗ്രസിന് നൽകിയ വാർഡിൽ മുസ്ലിം ലീഗ് വിമതൻ മത്സരത്തിൽ നിന്ന് പിന്മാറിയില്ല.

കൊണ്ടോട്ടിയിൽ ഐക്യമുണ്ടാക്കാനുള്ള ശ്രമം ഇത്തവണയും പരാജയപ്പെട്ടു. നഗരസഭയിലെ രണ്ടാം ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് പിന്മാറിയില്ല. നിലവിലെ കൗൺസിലറായ വി കെ മുഹമ്മദ് ഖാലിദിനെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുഹമ്മദ് അഷ്റഫ് കാഞ്ഞിരക്കുന്നത്താണ് കോൺഗ്രസ് സ്ഥാനാർത്ഥി.

Also read: ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം; സന്നിധാനത്ത് സന്ദർശനം നടത്തി ഡി ജി പി രവാഡ ചന്ദ്രശേഖർ

പാണക്കാട് തങ്ങൾ അംഗീകരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഷ്റഫാണെന്ന പോസ്റ്ററുകൾ കോൺഗ്രസ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാം ഡിവിഷനിൽ നിന്നാണ് ഖാലിദ് വിജയിച്ചിരുന്നത്. മുൻസിപ്പൽ കമ്മിറ്റിയുടെ പിന്തുണയോടെയാണ് ഖാലിദിൻ്റെ മത്സരം. ഇതോടെ കൊണ്ടോട്ടി നഗരസഭയിലും യുഡിഎഫ് സംവിധാനം പ്രതിസന്ധിയിലായി.

The UDF dispute in the Malappuram Kondotty Municipality has not been resolved. Despite lengthy discussions, the Muslim League rebel did not withdraw from the contest in the ward given to the Congress.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News