കൊല്ലത്തും യു ഡി എഫിന് വിമതശല്യം; കോയിക്കൽ ഡിവിഷനിൽ രണ്ട് വനിതാ സ്ഥാനാർത്ഥികൾ

udf KOLLAM

തങ്ങളെ പുറത്താക്കും മുൻപ് ശശി തരൂരിനെ പുറത്താക്കാൻ കോൺഗ്രസ് പാർട്ടിക്ക് നട്ടെല്ല് ഉണ്ടൊ എന്ന് കോൺഗ്രസ് പ്രവർത്തകർ. കൊല്ലം കോർപ്പറേഷൻ കോയിക്കൽ ഡിവിഷനിൽ കോൺഗ്രസിലെ രണ്ട് വനിതാ നേതാക്കൾ തങ്ങളാണ് യു ഡി എഫ് സ്ഥാനാർത്ഥികൾ എന്നവകാശപ്പെട്ട് മത്സരിച്ച് തമ്മിലടിക്കുമ്പോൾ ഇടത് മുന്നണി സ്ഥാനാർത്ഥി റാഫിയെ പിന്തുണച്ച് വോട്ടർമാർ.

കോയിക്കൽ സിപിഐഎമ്മിന്റെ സിറ്റിങ്ങ് സീറ്റ് നിലനിർത്താനാണ് ഇടത് സ്ഥാനാർത്ഥിയുടെ പോരാട്ടം. കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടുന്ന വോട്ടർമാരെ ഇടത് സ്ഥാനാർത്ഥിക്ക് നേരിട്ടറിയാം, അവരുടെ പ്രശ്നങ്ങളും അറിയാം.

Also read: കൊച്ചി കോർപ്പറേഷനിൽ മാത്രം ഒൻപത് വിമതർ; വിമതശല്യം ഒഴിവാക്കാൻ കഴിയാതെ യുഡിഎഫ്

കൊല്ലം കോർപ്പറേഷനലിൽ കോയിക്കൽ ഉൾപ്പടെ മൂന്ന് ഡിവിഷനുകളിലും കോൺഗ്രസിന് റിബലുകൾ ഉണ്ട്. കോയിക്കലിലെ യു ഡി എഫ് സ്ഥാനാർത്ഥി ലീഗിലെ ഇന്ദിരക്കുട്ടിക്കെതിരെ കോൺഗ്രസിലെ മീനുലാൽ റിബലായി മത്സരിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും മത്സരിക്കും. തങ്ങളെ പുറത്താക്കും മുൻപ് ശശി തരൂരിനെ പുറത്താക്കാൻ കോൺഗ്രസ് പാർട്ടിക്ക് നട്ടെല്ല് ഉണ്ടൊ എന്ന് കോൺഗ്രസ് പ്രവർത്തകർ ഡിസിസി നേതൃത്വത്തെ വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News