യുഡിഎഫ് മുന്നണി വിപുലീകരണം; വിഡി സതീശനെ തള്ളി പി ജെ ജോസഫ്

pj joseph against vd satheeshan

യുഡിഎഫ് മുന്നണി വിപുലീകരണ വിഷയത്തിൽ വിഡി സതീശനെ തള്ളി പി ജെ ജോസഫ്. യുഡിഎഫ് ഈ കാര്യം ചർച്ച ചെയ്ത് തീരുമാനം എടുത്തിട്ടില്ലാത്തതിനാൽ, അത്തരത്തിലുള്ള എന്തെങ്കിലും ചർച്ച നടക്കുന്നതായി തനിക്ക് അറിവില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനോ കോൺഗ്രസ് നേതാക്കൾക്കോ ഏകപക്ഷീയമായി ഈ കാര്യം പറയാൻ അവകാശമില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കാത്ത ഈ സാഹചര്യത്തിൽ, മുന്നണി വികസനം തൽക്കാലം അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നണി വിപുലീകരിക്കും എന്ന് പറഞ്ഞിരുന്നു. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ പല കോണുകളിൽ നിന്നും നടന്നിരുന്നെങ്കിലും, അതിനെയെല്ലാം ജോസ് കെ. മാണി നിഷ്കരുണം തള്ളിയിരുന്നു.

ALSO READ; ‘നേരിൻ്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് നിങ്ങളെന്ന് തെളിയിച്ചു; ചുണയുണ്ടെങ്കിൽ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ഹാജരാക്ക്’:വി ഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News