അന്ന് തീവ്രവാദസംഘടന, ഇന്ന് സഖ്യം: ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്ന് യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം ചർച്ചയാകുന്നു

UDF says jamaat e islami terrorist organization

യുഡിഎഫ് ജമാഅത്തെ സഖ്യം സജീവമായ ഘട്ടത്തിൽ 2014 ൽ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം ചർച്ചയാകുന്നു. ജമാ അത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും നിരോധിക്കണമെന്നുമായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം.

ദേശദ്രോഹ സ്വഭാവം പുലർത്തുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നും അന്നത്തെ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Also Read: ‘ലോക്സഭയില്‍ സുരേഷ് ഗോപിക്ക് തൃശൂരില്‍ വോട്ട്, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും’: തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വിഎസ് സുനിൽകുമാര്‍

2014ൽ തീവ്രവാദസംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് പറഞ്ഞ അതേ യുഡിഎഫ് ഇപ്പോൾ മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം ചർച്ചയായിരിക്കുന്നത്.

Also Read: ‘ഒപ്പം നിന്നത് സര്‍ക്കാര്‍’: ചൂരല്‍മല ദുരന്തബാധിതരായ 33 കുടുംബങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

എങ്ങനെയും ഭരണം പിടിക്കണം എന്ന സ്വാർത്ഥതാത്പര്യമാണ് വർഗീയമുന്നണിയുമായി കൂട്ടുകൂടാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച ഘടകം. നാലുവോട്ടിനു വേണ്ടി കേരളത്തിന്റെ മതനിരപേക്ഷതയെ തച്ചുടക്കാനായി വർഗീയ തീവ്രവാദ മുന്നണിയായി യുഡിഎഫ് മാറുന്നതിനെതിരെ കേരളത്തിലെ വിശ്വാസികളും, ജനാധിപത്യ–മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മനുഷ്യരും അസ്വസ്ഥരാണ്. നാല് വോട്ടിന് വേണ്ടി നിലപാടിലും പ്രത്യയശാസ്ത്രത്തിലും യുഡിഎഫ് വെള്ളം ചേർത്തു എന്ന വിമർശനവും ഇപ്പോൾ ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News