
യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും വിമതശല്യവും മൂലം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന ശ്രദ്ധ നേടുകയാണ് മുവാറ്റുപുഴ നഗരസഭ. വികസന മുരടിപ്പും, കൂറുമാറ്റവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് എൽ ഡി എഫ് പ്രതീക്ഷിക്കുന്നു. എന്നാൽ ഭരണം നിലനിർത്താനാവുമോ എന്ന പരീക്ഷണത്തിലാണ് യുഡിഎഫ്.
നിലവിലെ 28 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസ് 10, മുസ്ലിം ലീഗ് -2, കേരള കോണ്‍ഗ്രസ്-1 ഉള്‍പ്പെടെ 13 സീറ്റുകളോടെയും, രണ്ട് സ്വതന്ത്രരുടെയും പുന്തുണയോടെയായിരുന്നു യുഡിഎഫ് ഭരണം. കൂറുമാറ്റങ്ങളും ആഭ്യന്തര കലഹങ്ങളും മൂലം ഭരണസഖ്യത്തിലുണ്ടായ പ്രശ്നങ്ങൾ നഗരത്തിൻ്റെ വികസനത്തെ പിന്നോട്ടടിപ്പിച്ചുവെന്നതാണ് ഇടതു മുന്നണി ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ക്ക് ഉപയോഗ പ്രദമായതൊന്നും നടപ്പിലാക്കാന്‍ സാധിക്കാതെ, രാഷ്ട്രീയ ഗ്രൂപ്പ് പോരിനുള്ള വേദിയാക്കി മാത്രം നഗരസഭയെ മാറ്റുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു പറഞ്ഞു.
Also read: കേരളം ഇങ്ങനെ ഒരു എംഎൽഎയെ ആഗ്രഹിക്കുന്നില്ല, രാഹുൽ സ്ഥാനം രാജിവെക്കണമെന്ന് വി വസീഫ്
എന്നാൽ വിവിധ വാർഡുകളിൽ രംഗത്തുള്ള റിബലുകൾ യു ഡി എഫിനെ കുഴക്കുന്നു. നേതൃത്വത്തെ വെല്ലുവിളിച്ച് മുവാറ്റുപുഴ നഗരസഭയിൽ മുൻ കോൺഗ്രസ് കൗൺസിലറായ കെ എസ്. ജയകൃഷ്ണൻ ഇരുപത്തിരണ്ടാം വാർഡ് ആയ മാറാടിയിൽ മത്സരിക്കുന്നു. റിബലുകളെ അനുനയിപ്പിക്കാൻ മാത്യു കുഴൽ നാടൻ തന്നെ രംഗത്തിറങ്ങിയെങ്കിലും വിജയിച്ചില്ല. എന്നാൽ ഭരണ തുടർച്ച ഉറപ്പെന്ന് നഗരസഭ ചെയര്‍മാനും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പി.പി എല്‍ദോസ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

