
വയനാട്ടിൽ പ്രിയങ്കാ ഗാന്ധി എം പിയെ കാത്തിരുന്ന യു ഡി എഫ് നേതാക്കള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എം പി വൈകിയതിലും സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട മോശമായ അനുഭവവുമാണ് നേതാക്കളെ ചൊടിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി റസ്റ്റ് ഹൗസില്‍ ഇന്ന് ഉച്ചയോടെ ജില്ലയിലെ നേതാക്കളെ കാണാനെത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍, രണ്ടേകാലോടെയാണ് എം പി റസ്റ്റ് ഹൗസില്‍ എത്തിയത്. ഇതിനിടെ പതിനഞ്ചോളം നേതാക്കള്‍ റസ്റ്റ് ഹൗസിന്റെ കോമ്പൗണ്ടില്‍ ഉണ്ടായിരുന്നു. ശക്തമായ ചൂടില്‍ നിന്ന് തണലിലേക്ക് മാറുന്നതിന്റെ ഭാഗമായി റെസറ്റ് ഹൗസ് വരാന്തയിലേക്ക് പ്രവേശിച്ച നേതാക്കളെ സുരക്ഷാ ചുമതലയുള്ള ഒരു ഓഫീസര്‍ തടഞ്ഞുവെന്നാണ് നേതാക്കള്‍ പറയുന്നത്.
ഇതോടെയാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്. പിന്നീട് എം പി സുരക്ഷാ ഉദ്യോഗസ്ഥനെ ശാസിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

