
ജമാഅത്തെ ഇസ്ലാമിക്കെതിരായ സമസ്ത പ്രമേയത്തിൽ യു.ഡി.ഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ. മുസ്ലിം ലീഗിന് മിണ്ടാട്ടമില്ലാത്തത് നാല് വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയിലാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഉയർത്തുന്ന മത രാഷ്ട്ര വാദത്തിനെതിരായ ശക്തമായ നിലപാടാണ് സമസ്ത, ശതാബ്ധി സമ്മേളന പ്രമേയത്തിലൂടെ വ്യക്തമാക്കിയത്. മതരാഷ്ട്രവാദവും തീവ്രപ്രബോധന ശൈലിയും ഇസ്ലാമിൻ്റെ വഴിയല്ല. മൗദൂദിയന്‍ ചിന്താഗതി യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും രാഷ്ട്രീയ ഇസ്ലാമെന്നത് അപകടകരമായ ആശയമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
കാലിക പ്രസക്തിയുള്ള വിഷയത്തിൽ സമസ്തയുടെ സുചിന്തിത തീരുമാനം കണ്ടില്ലെന്നു നടിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നണിക്കും സാധ്യമല്ലെന്ന് ഐ എൻ എൽ നേതൃത്വം അറിയിച്ചു. ഈ വിഷയത്തിൽ ഇടതു നേതൃത്വവും സർക്കാരും വ്യക്തമായ കാഴ്ചപ്പാട് മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. വി ഡി സതീശൻ ജമാഅത്തെ ഇസ്ലാമിയെ വെള്ള പൂശുന്നു. വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ലീഗ് നേതൃത്വം മിണ്ടുന്നില്ല. നിലപാട് വ്യക്തമാക്കാൻ ഇവർ തയ്യാറാകണമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. സമസ്തയുടെ പ്രമേയം യു ഡി എഫിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


