
കൊല്ലം: തെരഞ്ഞെടുപ്പിൽ കൃത്യമായ തയാറെടുപ്പുകളില്ലാതെ മത്സരരംഗത്തേക്കിറങ്ങിയ കോൺഗ്രസിന് തിരിച്ചടികളോടെ തിരിച്ചടികൾ. സ്ഥാനാർഥി നിർണയത്തിൽ തമ്മിലടി തുടരുമ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥികൾക്ക് വോട്ടില്ലാത്തതായിരുന്നു തുടക്കത്തിൽ കോൺഗ്രസിനെ അലട്ടിയത്.
പത്രിക സൂക്ഷ്മപരിശോധന വേളയിൽ കൃത്യതയോടെയും പരിശോധനകൾ നടത്താത്തതിനാലും നിരവധി യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികയാണ് തള്ളിയത്. കൊല്ലം ജില്ലയിലെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. വിളക്കുട് പഞ്ചായത്തിലെ അഞ്ചാം വാർഡ് ധർമ്മപുരിയിലെ യുഡിഎഫ് സ്ഥാനാർഥി കാര്യറ എസ് നാസറുദീന്റെ പത്രികയാണ് തള്ളിയത്.
Also Read: പാമ്പാടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി കരാർ നിലനിൽക്കുന്നതാണ് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളാൻ കാരണം.
സാധാരണ തെരഞ്ഞെടുപ്പുകളിൽ ഡമ്മി സ്ഥാനാർത്ഥിയെയും കൂടി ഉൾപ്പെടുത്തിയാണ് പത്രിക നൽകാറുള്ളത്. എന്നാൽ പത്രിക നൽകിയപ്പോൾ ഡെമ്മി സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വാർഡിൽ യുഡിഎഫിന് സ്ഥാനാർഥിയില്ല. വിളക്കുട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ സജീദും, ബിജെപി സ്ഥാനാർത്ഥി സിന്ധു സജീവും തമ്മിലാണ് മത്സരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

