കണ്ണൂർ ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; മൂന്നിടത്ത് LDF-ന് എതിരില്ലാതെ വിജയം

AANTHOOR KANNUR + UDF

കണ്ണൂർ ആന്തൂരിൽ രണ്ട് വാർഡുകളിൽ യു ഡി എഫ് പത്രികകൾ തള്ളി. കോടല്ലൂർ, തളിയിൽ വാർഡുകളിലെ പത്രികകളാണ് തള്ളിയത്. പുനർസൂക്ഷ്മ പരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽ ഡി എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു.

മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യു ഡി എഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽ ഡി എഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽ ഡി എഫ് എതിരില്ലാതെ ജയം സ്വന്തമാക്കി.

ALSO READ; കോൺഗ്രസ് നേതാവും മകനും പിടിയിലായ കോട്ടയം മാണിക്കുന്നത്തെ കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കസ്റ്റഡിയിലുള്ള അഭിജിത്ത് കഞ്ചാവ് കേസ് പ്രതി

കണ്ണൂർ കണ്ണപുരം പഞ്ചായത്തിലും യുഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചു. ണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലാണ് വിജയം.

News summary: UDF nominations rejected in two wards in Kannur’s Anthoor, one withdraws; LDF wins unopposed in three seats

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News