എസ്‍ഡിപിഐ പിന്തുണ: പ്രതിഷേധങ്ങൾക്കിടെ പാങ്ങോട് പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് രാജിവച്ചു

കേരളത്തിൽ വിവിധയിടങ്ങളിൽ എസ്ഡിപിഐ യുടേയും ബിജെപിയുടേയുമൊക്കെ പിന്തുണയോടെയാണ് കോൺ​ഗ്രസ് മിക്ക പഞ്ചായത്തുകളിലും അധികാരത്തിലെത്തിയത്. പ്രാദേശികമായി കോൺ​ഗ്രസ് പ്രവർത്തകർക്കിടയിൽ ഇതിനെതിരെ എതിർപ്പുകൾ ഉണ്ടാകുന്നുണ്ട്.

പാങ്ങാട് പഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണയോടെ പ്രസിഡൻ്റായ പഞ്ചായത്ത് പ്രസിഡന്റാണ് തൊട്ട് പിന്നാലെ രാജി വച്ചിരിക്കുന്നത്. മറ്റ് ചിലയിടങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ നിന്നും ചില വിഭാ​ഗങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉണ്ടായതിനെ തുടർന്നാണ് രാജി എന്ന തീരുമാനമുണ്ടായത്.

Also read; ബിജെപി- കോൺ​ഗ്രസ് ഒത്തുകളി; എട്ട് കോൺ​ഗ്രസ് വാർഡ് മെമ്പർമാർ പാർട്ടി വിട്ടു

എസ് ​ഗീതയാണ് പഞ്ചായത്ത് പ്രസിഡൻ്റായത്. സഖ്യത്തിലൂടെ അധികാരത്തിലെത്തിയവർക്കെതിരെ എൽഡിഎഫ് അം​ഗങ്ങളഉം പ്രതിഷേധിച്ചിരുന്നു. പിന്നീട് എസ്ഡിപിഐ പിന്തുണ വേണ്ടന്ന് വയ്ക്കാൻ നേതാക്കൾ നിർബന്ധിതരാവുകയായിരുവന്നു. ഇവർ അറിയിച്ചതിന് പിന്നാലെയാണ് രാജി. എസ്ഡിപി യുമായി സഖ്യം ചേരുന്നതിൽ കോൺ​ഗ്രസിൻ്റെ ഉള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. പ്രാദേശിക നേതാക്കളും എതിർത്തിരുന്നു. എങ്ങനെയും എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് സഖ്യത്തിന് പിന്നിലെന്നും വിലയിരുത്തലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News