
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ യു ഡി എഫിന് വിമത ഭീഷണി. കൊടുമൺ ഡിവിഷനിൽ തട്ടയിൽ ഹരികുമാറാണ് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുക. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റാണ് തട്ടയിൽ ഹരികുമാർ. ഡി സി സി ജനറൽ സെക്രട്ടറി ബി നരേന്ദ്രനാഥൻ നായരാണ് ഹരികുമാറിന്റെ പത്രിക പിന്താങ്ങിയിരിക്കുന്നത്. ബി പ്രസാദാണ് കൊടുമൺ ഡിവിഷനിലെ യു ഡി എഫ് സ്ഥാനാർത്ഥി. അതേസമയം, പത്തനംതിട്ട നഗരസഭയിൽ ഒരേ വാർഡിൽ ലീഗിനും കോൺഗ്രസിനും സ്ഥാനാർത്ഥികൾ.
ALSO READ; കണ്ണൂർ കണ്ണപുരത്തും എതിരില്ലാതെ എൽഡിഎഫ്; 13, 14 വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വിജയം
നഗരസഭയ്ക്ക് കീഴിലെ കുലശേഖരപതി വാർഡിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥി പത്രിക നൽകിയത്. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി തൗഫീഖ് എം കൊച്ചു പറമ്പിൽ ആണ് ലീഗ് സ്ഥാനാർഥി. വാർഡിൽ നിന്നും കോൺഗ്രസ് നേതാവും പത്രിക നൽകിയിരുന്നു. അൻസർ മുഹമ്മദാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. അതേസമയം, ജില്ലാ പഞ്ചായത്തിൽ ഇത്തവണയും ലീഗിന് സീറ്റ് ഇല്ല. ചിറ്റാർ ഡിവിഷനിൽ ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ലീഗിൻറെ ആവശ്യം കോൺഗ്രസ് നിരസിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

