മാങ്കൂട്ടത്തിലിന്റെ നാണകേട് മാറ്റാൻ ഐഎഎസ് വേണം; പാലക്കാട് മണ്ഡലത്തിൽ മറ്റൊരു ‘കെട്ടിയിറക്കൽ’ കൂടി! യുഡിഎഫിൽ തർക്കം

Dispute within the UDF ahead of the Palakkad Assembly election

പാലക്കാട് ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തി യുഡിഎഫിൽ തർക്കം. പട്ടാമ്പി–കോങ്ങാട് മണ്ഡലങ്ങൾ തമ്മിൽ വച്ച് മാറണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. എന്നാൽ പട്ടാമ്പി സീറ്റ് ലീഗിന് നൽകാനുള്ള തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ ശക്തമായ എതിർപ്പ്. അതേ സമയം പാലക്കാട് മണ്ഡലത്തിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ നിറുത്താൻ ചില സംസ്ഥാന നേതാക്കൾ ശ്രമം ആരംഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പട്ടാമ്പി നിയോജകമണ്ഡലത്തിൽ ലീഗ് കണ്ണ് വയ്ക്കുന്നത്. പകരം ലീഗ് മത്സരിച്ച് തോൽക്കുന്ന കോങ്ങാട് കോൺഗ്രസിന് നൽകാമെന്നും ലീഗ് പറയുന്നു. വി ഫോർ പട്ടാമ്പി അടക്കമുള്ള പ്രാദേശിക കൂട്ടായ്മകളെ ഒപ്പം നിർത്തി യുഡിഎഫ് മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. പട്ടാമ്പി ലഭിച്ചാൽ മത്സരിക്കാനുള്ള നേതാക്കളെ വരെ ലീഗ് നിശ്ചയച്ചതായി സൂചന. ലീഗ് നേതാവ് എം എ സമദിന്റെ പേരാണ് മുൻഗണനയിൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ സമദിന്റെ പേര് ഒഴിവാക്കിയിരുന്നു.

ALSO READ: വിഴിഞ്ഞം തുറമുഖം: ആഗോള സമുദ്ര ചരക്ക് ഗതാഗതത്തിന്റെ ഹബ്ബായി കേരളം മാറും

ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, അബ്ദുൽ റഷീദ് എന്നിവരുടെയും പേരുകൾ പരിഗണനയിലുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി തുളസി ടീച്ചർ, മുൻ എം പി രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗൺസിലർ വിപിൻ എന്നിവരെ ആരെയെങ്കിലും കോങ്ങാട് മത്സരിപ്പിക്കണമെന്ന നിർദേശം ലീഗും രഹസ്യമയി കോൺഗ്രസിന് നൽകിയതായി പ്രദേശിക നേതാക്കൾ ആരോപിക്കും. ദില്ലി ചർച്ചയ്ക്ക് പിന്നാലെ 27ന് ചേരുന്ന കെ.പി.സി.സി യോഗത്തിൽ മണ്ഡല കൈമാറ്റത്തിൽ ധാരണയുണ്ടാക്കാനാണ് ശ്രമം.

അതേസമയം, പട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിൽ ശക്തമായ എതിർപ്പ്. പാലക്കാട് ഡി സി സി യോഗത്തിലാണ് പട്ടാമ്പി ലീഗിന് നൽകരുതെന്ന ആവശ്യം നേതാക്കൾ തുറന്നുപറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടാമ്പിയിലെ വിജയം മുഴുവനായി യുഡിഎഫിന്റേതാണെന്നും, ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയിക്കാനാകുമെന്നുമാണ് നേതാക്കളുടെ നിലപാട്.ലീഗിന് പട്ടാമ്പി സീറ്റ് നൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഡി സി സി അംഗങ്ങൾ ആവശ്യപ്പെട്ടു. വിഷയം വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഒരുങ്ങുകയാണ് പാലക്കാട് ഡി സി സി.

ജില്ലയിലെ ഒരു നേതാവിന്റെ വ്യക്തി താൽപര്യത്തിനാണ് സീറ്റ് വെച്ചുമാറ്റമെന്ന ആരോപണവും ഉയരുന്നുണ്ട്. പട്ടാമ്പിയിലെ പ്രാദേശിക വികാരം മാനിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവെക്കുന്നു. പലക്കാട് നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വകാരത്തിലും ജില്ലാ കമ്മറ്റിയിൽ തർക്കം തുടരുന്നു. ഷാഫി പറമ്പിലിന് താൽപര്യമില്ലാത്തവരെ നിറുത്തിയാൽ തോൽപ്പിക്കുമെന്ന് ആശങ്ക ഡി.സി.സി നേതാക്കൾക്ക് ഉണ്ട്. മാങ്കുട്ടത്തിന്റെ നാണകേടിൽ മുങ്ങി നിൽക്കുന്ന കോൺഗ്രസിന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ മണ്ഡലത്തിൽ കെട്ടിയിറക്കാനും ശ്രമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News