‘ലൈഫ്’ തകർക്കാൻ ശ്രമിച്ച യുഡിഎഫ്

Life Mission - UDF

5 ലക്ഷത്തിലധികം വീടുകൾ, 20 ലക്ഷത്തിലധികം മനുഷ്യരുടെ ജീവിതത്തിൽ പുഞ്ചിരികൾ വിടർത്തിയ ലൈഫ് പദ്ധതിയെ സമൂലം തകർക്കാൻ ശ്രമച്ചത് യുഡിഎഫ്. അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതിയെ ഇല്ലാതാക്കുമെന്ന് തന്നെ പരസ്യമായി യുഡിഎഫ് പ്രഖ്യാപിക്കുകയും ചെയ്തു. നാടാകെ ഇന്ന് പാലുകാച്ചൽ നടക്കുമ്പോൾ മറക്കരുത് ജനോപകാരപ്രദമായ പദ്ധതിയെ തകർക്കാൻ ശ്രമിച്ച യുഡിഎഫ് കുബുദ്ധികൾ.

ലൈഫ് പിരിച്ചുവിടും

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്ന അഞ്ച് വർഷങ്ങളിൽ കേരളത്തിലാകെ നിർമിച്ചത് 4189 വീടുകൾ മാത്രമായിരുന്നു. അതേ സമയമാണ് 2017 മെയ് മൂന്നിന് പ്രഖ്യാപിച്ച ലൈഫ് പദ്ധതി പ്രകാരം ഇടതുപക്ഷ സർക്കാർ 5 ലക്ഷത്തിലധികം വീടുകൾ നിർമിച്ചത്. മേൽക്കുരയുടെ തണലിൽ സുരക്ഷതത്തത്തോടെ മനുഷ്യരുടെ ജീവിതത്തിൽ പുതുവെളിച്ചം വിടർത്തിയ പദ്ധതി പക്ഷെ യുഡിഎഫിന് ചതുർത്ഥിയായാണ് തോന്നിയത്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിടം ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയായ ലൈഫിനെ അധികാരത്തിലെത്തിയാൽ അവസാനിപ്പിക്കുമെന്നാണ് അന്ന് യു‍ഡിഎഫ് കൺവീനർ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. അതിന്റെ ചുവടുപിടിച്ച് യു‍ഡിഎഫ് അധികാരത്തിലുള്ള പല തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കുന്നതിന് വിമുഖത കാണിക്കുകയും ചെയ്തു.

‘അക്കരെ’ ഇല്ലാതാക്കിയ പുഞ്ചിരികൾ

കോൺ​ഗ്രസും ​ബിജെപിയും നടത്തിയ കുപ്രചാരണങ്ങളുടെയും കേന്ദ്ര ഏജൻസികളുടെ ഇടപെടലുമാണ് വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങളുടെ വീട് എന്ന സ്വപനത്തിനു മുകളിൽ കരിനിഴൽ വീഴ്ത്തിയത്. ഫ്ലാറ്റ് സമുചയം ആശുപത്രി സമുചയം അങ്കണവാടി എന്നിവ നിർമിച്ച് നൽകാമെന്ന യുഎഇ റെഡ് ക്രസന്റ് രേഖാമൂലം അറിയിച്ചിരുന്നതാണ്.

റെഡ്ക്രസന്റിൽ നിന്ന് സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടുമില്ല. വടക്കാഞ്ചേരി ന​ഗരസഭയുടെ കൈവശമുള്ള 217.88 സെന്റ് ഭൂമി ഇതിനായി വിട്ടു നൽകുകയും ചെയ്തു. എന്നാൽ പദ്ധതിയൽ അഴിമതിയുണ്ടെന്ന് പറഞ്ഞ് കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തുകയായിരുന്നു.

എന്നാൽ ഇവർ ഉയർത്തിയ പൊള്ള വാദങ്ങളെല്ലാം കോൺ​ഗ്രസ് പണിഞ്ഞ പാലാരിവെട്ടം പാലം പോലെ പൊളിഞ്ഞുവീഴുകയായിരുന്നു. കെട്ടിടത്തിന് ബലമില്ലെന്ന ആരോപണം വിദ​ഗ്ദ സമിതി പരിശോധനയോടെ പൊളിഞ്ഞു. പിന്നീട് നിർമാണത്തിന് നൽകിയ ഭൂമി മോശമാണെന്ന ആരോപണമായിരുന്നു കോൺ​ഗ്രസ് ഉയർത്തിയത്. എന്നാൽ ഭൂമി ഉമ്മൻചാണ്ടി ഭരണകാലത്താണ് എറ്റെടുത്തതെന്ന് തെളിഞ്ഞതോടെ അതും പൊളിയുകയായിരുന്നു. വിവിധ കേസുകൾ ഇപ്പോൾ കോടതിയിൽ നില നിൽക്കുന്നു എന്നതിനാൽ ഫ്ലാറ്റ് നിർമാണം പുനരാരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.

കളമശ്ശേരി തൃക്കാക്കര ന​ഗരസഭകൾ ഇല്ലാതാക്കിയ ലൈഫ്

‍യുഡിഎഫ് തുടർച്ചായിയ അധികാരത്തിലിരിക്കുന്ന കളമശ്ശേരി തൃക്കാക്കര ന​ഗരസഭകൾ ഒരു വീടു പോലും ലൈഫ് പദ്ധതിയിൽ നൽകിയിട്ടില്ല. ഭവനരഹിതരില്ലാത്തതിനാൽ അല്ല. എൽഡിഎഫ് സർക്കാരിന്റെ പദ്ധതികൾ യുഡിഎഫ് ന​ഗരസഭയിൽ വേണ്ട എന്ന രാഷ്ട്രീയ അന്ധതമൂത്ത തീരുമാനമാണ് ഇതിന് കാരണം. തൃക്കാക്കരയിലും കളമശ്ശേരിയിലും ഒരു വീട് പോലും ലൈഫിൽ അനുവദിക്കാതിരിക്കാൻ അക്ഷീണ പ്രയത്നമാണ് അവിടങ്ങളിൽ അധികാരമുള്ള യുഡിഎഫ് ശ്രമിച്ചു പോരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News