കണ്ണൂരിലും UDF -ജമാഅത്തെ ഇസ്ലാമി പരസ്യ സഖ്യം; മാടായി പഞ്ചായത്തിൽ മത്സരിക്കുന്നത് യുഡിഎഫ് പിന്തുണയുള്ള വെൽഫയർ പാർട്ടി സ്ഥാനാർഥി

udf kannur

UDF -വെൽഫെയർ പാർട്ടി സംഖ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലും ജമാഅത്തെ ഇസ്ലാമി-UDF പരസ്യ സഖ്യം ഉണ്ടാക്കിയിരിക്കുകയാണ് എന്ന തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കണ്ണൂരിലെ മാടായി പഞ്ചായത്തിലാണ് യുഡിഎഫ് പിന്തുണയോടെ വെൽഫയർ പാർട്ടി സ്ഥാനാർഥി മത്സരിക്കുന്നത്.

ALSO READ: ‘തനിക്ക് ലഭിക്കേണ്ട സീറ്റ് അവസാന നിമിഷം പണം വാങ്ങി കോൺഗ്രസ് നേതൃത്വം വിറ്റു’: ആരോപണവുമായി ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി

യുഡിഎഫ് പിന്തുണയ്ക്കുന്ന വെൽഫയർ പാർട്ടി സ്ഥാനാർഥി എസ് വി പി സക്കീനയാണ് ഇവിടെ സ്ഥാനാർഥി. പ്രചരണബോർഡുകളിലും യുഡിഎഫ് സ്ഥാനാർഥി എന്നാണ് എഴുതിയിരിക്കുന്നത്.

ALSO READ: UDF -ജമാഅത്തെ ഇസ്ലാമി സഖ്യം: നിലപാട് തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസിൽ ശക്തം; സഖ്യം പരസ്യമായി സമ്മതിക്കേണ്ടെന്ന് തീരുമാനം

ജമാഅത്ത ഇസ്ലാമിയെ അകറ്റി നിർത്തണമെന്ന് സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് നേട്ടത്തിനായി വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്യുകയാണ് യുഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News