‘രാഹുലിനെതിരെ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, അതില്‍ മാറ്റമില്ല’; നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്ന് ഉമ തോമസ് എംഎല്‍എ

Uma Thomas

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉമ തോമസ് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ നിലപാട് ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് ഉമ തോമസ് എംഎല്‍എ. അതില്‍ മാറ്റമില്ലെന്നും നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും എംഎല്‍എ പറഞ്ഞു. തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിലവില്‍ പരാതിയില്ല. അത് സൈബര്‍ ആക്രമണമായി കാണുന്നില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.

Read Also: ‘തെറ്റ് ചെയ്തയാള്‍ക്കെതിരെ പ്രതികരിച്ച ചെന്നിത്തലയെ സൈബര്‍ വെട്ടുകിളികള്‍ ആക്രമിച്ചാല്‍ വലിയ പ്രത്യാഘാതം’; ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട്ടെ യുവ കോൺഗ്രസ് നേതാവ്

രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് കൊടുക്കുമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മൗനം ആരോപണം ശരിവയ്ക്കുന്നുവെന്നും ഉമ തോമസ് എം എല്‍ എ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഉമാ തോമസ് എംഎല്‍എക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് എന്ന പേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഉമാ തോമസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമാണ് അധിക്ഷേപം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിനെ പിന്നാലെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News