‘പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിൽ പൊതുവായ സ്വാഗതഗാനം ആലോചനയിൽ,ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു’: മന്ത്രി വി ശിവൻകുട്ടി

minister v sivankutty

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിൽ പൊതുവായ സ്വാഗതഗാനം നടപ്പിലാക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. മതനിരപേക്ഷ ഗാനം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എല്ലാ ചടങ്ങുകളിലും ഒരുപോലെ ഉള്ള പാട്ട് പാടണം. ഏകീകരണ സ്വാഗതഗാനം നടപ്പാക്കുന്നതിന്റെ ആലോചനയുടെ ഭാഗമായി മന്ത്രി പൊതുജങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

Also read: നെല്ല് സംഭരണത്തിന് ബദല്‍ സംവിധാനവുമായി സര്‍ക്കാര്‍; FCI സഹകരണത്തോടെ നെല്ല് എടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളിൽ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ?
അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചർച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.

Minister V Sivankutty says that the implementation of a common welcome song at functions of the Department of General Education is under consideration.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News