
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് 11 മണിക്ക് പാർലമെന്റിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്ത് കർഷകർക്കും ഇടത്തരക്കാർക്കും വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
എയിംസ്, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ ഇളവ് എന്നിവ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം നൽകുന്ന തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ പ്രതിവർഷം മൂന്ന് ഗഡുക്കളായി നൽകുന്ന 6000 രൂപ ഉയർത്തണമെന്നത് കർഷക സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
കഴിഞ്ഞ ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് മാറ്റിവച്ചിരുന്നത്. ഇത്തവണ ഈ തുകയിൽ വലിയ വർധനവുണ്ടാകുമെന്നും, വിളവെടുപ്പിന് ശേഷമുള്ള സംഭരണത്തിനായി കോൾഡ് സ്റ്റോറേജ് ശൃംഖലകൾക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കും കൂടുതൽ സബ്‌സിഡികൾ അനുവദിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സാമ്പത്തിക സർവേ മുന്നോട്ടുവെക്കുന്ന വെല്ലുവിളികൾക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്ന പ്രവചനം സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയുയർത്തുന്നു. നടപ്പ് വർഷം 7.4 ശതമാനമായിരുന്ന വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ 6.8 മുതൽ 7.2 ശതമാനം വരെയായി കുറഞ്ഞേക്കുമെന്നാണ് സാമ്പത്തിക സർവേയുടെ മുന്നറിയിപ്പ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

