
ഫെഡറൽ തത്വങ്ങളെ പൂർണ്ണമാകും കേന്ദ്രം നിരാകരിക്കുന്നു എന്നും കേന്ദ്രത്തിന് കേരളത്തോട് പകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തെക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എന്നാൽ കേന്ദ്രം കേരളത്തെ ബജറ്റിൽ അവഗണിച്ചതിനെക്കുറിച്ച് കോൺഗ്രസിന് മൗനമാണ്. അതിനാൽ തന്നെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. വികസന പദ്ധതിയെ എതിർക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നത്. ഒന്നും ഇപ്പോ വേണ്ട എന്നതാണ് കോൺഗ്രസിൻ്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്ന നിലപാട് വരും തലമുറയ്ക്ക് ദോഷം ചെയ്യുന്നതാണ് ഇത് സംസ്ഥാനത്തെ ജനങ്ങൾക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഗവൺമെൻ്റിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷം തയാറായോ? കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചതിനെക്കുറിച്ച് കോൺഗ്രസ് എന്തെങ്കിലും മിണ്ടിയോ എന്നും അദ്ദേഹം ചോദിച്ചു. അസംബ്ലിയിൽ ഇന്ന് ബജറ്റുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസ് ബിജെപിക്കെതിരെ പറയാൻ മടിക്കുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്, അതിന് നല്ല പ്രോത്സഹനമാണ് കോൺഗ്രസും പ്രതിപക്ഷവും നൽകുന്നത്. നാടിൻ്റെ നല്ലതിന് എതിരായി നിൽക്കുന്ന കക്ഷിയായി പ്രതിപക്ഷം മാറി. വിദ്യഭ്യസ രംഗത്ത് ഒരു പ്രത്യേക തരത്തിലുള്ള പദ്ധതിയും കേന്ദ്രം പ്രഖ്യപിച്ചില്ല. സംസ്ഥാനത്തിന് ലഭിക്കേണ്ട ഒരു വിഹിതവും കേരളത്തിന് ലഭിക്കുന്നില്ല. കെ.റെയിൽ പദ്ധതി കേന്ദ്ര സർക്കാരിന് മുന്നിൽ നിർദ്ദേശിച്ചതാണ്. സ്വാഭാവികമായും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ അനുമതി ഉണ്ടായില്ല. എല്ലാ മേഖലയും കീഴടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.കേരളത്തിൻ്റെ ബജറ്റിൻ്റെ ഇടയിൽ ഒരു മാധ്യമം സർവേ എടുത്തു എന്നാൽ അക്കിടി പറ്റിയ മാധ്യമ സർവേ പെട്ടെന്ന് പിൻവലിച്ചു അത്തരത്തിൽ
യഥാർത്ഥ വസ്തുക്കൾ മറിച്ചു വച്ചാണ് ചില മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also read : “കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വികസന മുന്നേറ്റ ജാഥയിലൂടെ തുറന്ന് കാട്ടും”: മുഖ്യമന്ത്രി പിണറായി വിജയൻ
എസ് ഐ ആറിൻ്റെ തെറ്റായ നടപടികൾക്കെതിരെ എൽഡിഎഫ് ശക്തമായ പോരാട്ടം നടത്തുകയാണ് കഴിഞ്ഞ 10 വർഷം കേരളത്തെ സംബന്ധിച്ച് അഭിമാനകരമാണ്. 10 വർഷം മുൻപ് എന്തായിരുന്നു കേരളത്തിൻ്റെ അവസ്ഥ എന്നും അദ്ദേഹം ചോദിച്ചു. ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം, എം.സ്വരാജ്, കെ.രാധാകൃഷ്ണൻ എംപി, വി.എസ് സുനിൽകുമാർ തുടങ്ങിയവർ തെക്കൻ മേഖല ജാഥ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

