
സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ആളുകളായി വൈസ് ചാന്‍സലര്‍മാര്‍ മാറുന്നെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. SFI സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പി എസ് സഞ്ജീവ്. സര്‍വ്വകലാശാലകളില്‍ സ്ഥിരം വിസി നിയമനം നടത്തണം. കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു വെച്ച അര്‍ഹതപ്പെട്ട ഫണ്ടുകള്‍ കേരളത്തിന് നല്‍കണമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള സമരമാണിത്, അവകാശത്തിന് വേണ്ടിയുള്ള സമര പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. സമരത്തില്‍ msf, ഫ്രറ്റേണിറ്റി, abvp ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും ബന്ധപ്പെട്ടിരുന്നു. Ksu ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും ശിവപ്രസാദ് പറഞ്ഞു.
അതേസമയം SFI നടത്തുന്നത് ഭരണഘടന ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ സമരമാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അശാസ്ത്രീയത പഠിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ അങ്ങനെ പഠിപ്പിക്കാന്‍ ഇവിടെ മനസില്ലെന്നും ഒരു വര്‍ഗീയതയേയും അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റം ഉണ്ടാകില്ല. കാവി വല്‍ക്കരണ അജണ്ടയെ ഇതുവരെ ഇടതുപക്ഷം പ്രതിരോധിച്ചിട്ടുണ്ട്, ഇനിയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

