
ശബരിമല സ്വര്‍ണ്ണപ്പാളി ചെന്നൈയില്‍ എത്തിച്ച് പ്രമുഖരുടെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പൂജ നടത്തിയതായി കണ്ടെത്തല്‍. പുറത്ത് വന്ന ദൃശ്യങ്ങളില്‍ നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്. വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപാളി പല ഇടങ്ങളിലായി പ്രദര്‍ശിപ്പിച്ച് പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലന്‍സ് സംശയിച്ചിരുന്നു.
ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. 2019ലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ് നേരത്തെ പറഞ്ഞിരുന്നു. 38.5 കിലോഗ്രാമോളമാണ് ഭാരമുണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കമ്പനിയെ ബന്ധപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണനുള്‍പ്പെടെയുള്ളവരാണ് കൊണ്ടുവന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
Also Read : ‘ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പ് പാളികള്‍’; സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനത്തിന്റ അഭിഭാഷകന്‍
ഉണ്ണികൃഷ്ണന്‍ പോറ്റി ശില്‍പം സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനത്തിന്റ വക്കീല്‍ ആണ് കെ ബി പ്രദീപ്. കമ്പനി നിയമമനുസരിച്ച് മറ്റൊരു കമ്പനി പ്ലേറ്റിംഗ് ചെയ്ത വസ്തു പിന്നീട് എടുക്കില്ല. എന്നാല്‍ കമ്പനിയുടെ പക്കല്‍ എത്തിച്ചത് ചെമ്പ് പാളികളാണ് എന്നും അതില്‍ ഒന്നും പൂശിയിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
25 മുതല്‍ 40 വര്‍ഷം വരെയാണ് കമ്പനി ഗ്യാരന്റി നല്‍കുന്നത്. രാസവസ്തുക്കള്‍ കൊണ്ട് കഴുകിയാലും മനുഷ്യ സ്പര്‍ശമേല്‍ക്കുന്നതും ഗുണനിലവാരത്തെ ബാധിക്കും. ഇത് നേരത്തെ പറഞ്ഞിട്ടുള്ളതുമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ശബരിമലയില്‍ വേറെയും പ്ലേറ്റിംഗ് ജോലികള്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കമ്പനിയെ ബന്ധപ്പെട്ടിരുന്നു എന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

