
വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സൈനിക കടന്ന് കയറ്റത്തിന്റെ ഫലം മനുഷ്യക്കുരുതിയാണ്സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. ഇന്ന് വെനസ്വേലയിൽ
സംഭവിച്ചത് നാളെ ലോകത്തെ മറ്റേത് രാജ്യത്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡണ്ടിനെതിരെ ഒന്നു പ്രതിഷേധിക്കാൻ പോലും കേന്ദ്രസർക്കാറിന് സാധിക്കുന്നില്ല. ഇന്ത്യയിലെ വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിച്ചില്ല. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും അതേ വഴിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
അമേരിക്കൻ നടപടിയെ കേന്ദ്ര സർക്കാർ നിസാര വത്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

