ഇന്ന് ഉത്രാടപ്പാച്ചില്‍; നാടും നഗരവും ആഘോഷത്തിമിര്‍പ്പില്‍

onam

മലയാളികള്‍ക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ആഘോഷ തിമിര്‍പ്പിലാണ്. തിരുവോണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് മലയാളികള്‍. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല. ഉത്രാടദിനത്തെ ഒന്നാം ഓണമെന്നും പറയുന്നു. ഒന്നാം ഓണം തുടങ്ങിയതു കൊണ്ടു തന്നെ ഏറ്റവും വലിയ പൂക്കളത്തിന് തുടക്കം കുറിക്കുന്നത് ഇന്നു മുതലാണ്.

തിരുവോണത്തിനു വേണ്ട എല്ലാം വാങ്ങാനുള്ള അവസാനഘട്ട തിടുക്കമാണ് ഉത്രാടപ്പാച്ചില്‍. സദ്യ ഒരുക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങള്‍ക്കുമുള്ള സാധനങ്ങളുള്‍പ്പെടെ ഈ ദിവസമാകും വാങ്ങുക. ചിരിയും കളിയും ആഘോഷങ്ങളുമായി സംസ്ഥാനമൊന്നാകെ ഉത്സവ ലഹരിയിലാണ്.

Also read – ‘പണ്ട് നിയമസഭയ്ക്ക് മുന്നിൽ ഫോട്ടോ എടുക്കാൻ വരുമ്പോൾ പൊലീസ് ഓടിച്ചു വിടുമായിരുന്നു, ഇന്ന് ഞാൻ സ്റ്റേറ്റ് കാറിൽ പൊലീസ് അകമ്പടിയോടെ വന്ന് മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചു’; ബേസിൽ ജോസഫ്

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്നലെ തിരിതെളിഞ്ഞു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന പരിപാടിയില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി) എന്നിവര്‍ മുഖ്യാതിഥികളായി.

കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News