വസ്തുതകൾ കേട്ടപ്പോൾ പെൻഷൻ 2000 രൂപയാക്കിയത് സ്വാഗതം ചെയ്ത് തടിയൂരി കോൺഗ്രസ് പ്രതിനിധി: പടക്കളം

Padakkalm Vadakara Welfare Pension

കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിന്റെ വടകരയിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് പ്രതിനിധി പെൻഷനെ പറ്റി സ്ഥിരം കോൺഗ്രസ് പറയുന്ന കള്ളങ്ങൾ ആവർത്തിച്ചു. എന്നാൽ കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇടതു സർക്കാർ പെൻഷൻ വിതരണം നടത്തിയതും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുടിശ്ശിക വരുത്തിയതും ചൂണ്ടികാണിച്ചപ്പോൾ. പിണറായി സർക്കാർ പെൻഷൻ 2000 രൂപയാക്കി ഉയർത്തിയതിനെ സ്വാഗതം ചെയ്ത് തടിയൂരി കോൺഗ്രസ് പ്രതിനിധി.

2000 രൂപ പെൻഷനായി മനുഷ്യരുടെ കൈകളിലേക്ക് കിട്ടുന്ന കാലത്ത് തെരഞ്ഞെടുപ്പിൽ അത് വിഷയമാകുന്ന ഘട്ടത്തിൽ, ക്ഷേമത്തെ സംബന്ധിച്ച ഒരു പ്രധാന പ്രശ്നം ചർച്ച ചെയ്യുമ്പോൾ അതിലെ അവഗണിക്കാൻ ആവാത്ത ഒരു ശക്തിയാണ് ക്ഷേമ പെൻഷൻ. പെൻഷൻ കുടിശികയില്ലാത്ത കാലം അത് യുഡിഎഫിനെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാഹചര്യമാണോ എന്ന ചോദ്യത്തിന് മറുപടിയായാണ്.

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ AICC-ക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ നേതാവ് സജന ബി സജൻ

കോൺഗ്രസ് കാലാകാലമായി ആവർത്തിക്കുന്ന നുണകൾ വീണ്ടും കോൺഗ്രസ് പ്രതിനിധി ആവർത്തിച്ചത്. എന്നാൽ അവതാരകനായ ശരത് ചന്ദ്രൻ 2016 മെയ് മാസത്തിലാണ് കേരളത്തിൽ ഭരണം മാറി പിണറായി വിജയൻ അധികാരത്തിൽ വന്നത്. 2016 സെപ്റ്റംബർ മാസം ഓണത്തിനു മുമ്പ് 15000 രൂപ വരെ കുടിശിക പെൻഷൻ വിതരണം ചെയ്തത് ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോ‍ഴാണ് പെൻഷൻ 2000 രൂപയാക്കിയത് സ്വാഗതം ചെയ്ത് കോൺഗ്രസ് പ്രതിനിധി സ്വാഗതം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News