
എൽ ഡി എഫ് സർക്കാർ കേരളത്തിൽ നടത്തിയ വികസനങ്ങളെ കുറിച്ച് പ്രതിപക്ഷത്തോട് ചോദിച്ചാൽ ഒരു നല്ലവാക്ക് പോലും പറയാറില്ല. എന്നും കുറ്റം മാത്രമാണ് ഉത്തരം. എന്നാൽ കഴിഞ്ഞ ദിവസം സാക്ഷാൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ് കേരളത്തിലെ റോഡുകൾ വളരെ മികച്ചതാണെന്ന്. ഒരു വ്ലോഗർക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് കേരളത്തിലെ റോഡുകളെ പറ്റി പറയുന്നത്.
കാറിലിരിക്കുമ്പോഴും പുസ്തകം വായിക്കാൻ പറ്റുന്ന നിലയിലേക്ക് കേരളത്തിലെ റോഡുകൾ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുറന്ന് പറയുന്നുണ്ട്. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് മികച്ച റോഡുകളാണ് ഉണ്ടായിരിക്കുന്നത് എന്ന് ഇതിനോടകം തന്നെ പ്രതിപക്ഷ നേതാവ് പകൽ പോലെ ആ വീഡിയോയിൽ സമ്മതിച്ചിരിക്കുകയാണ്.
അതെ പ്രതിപക്ഷ നേതാവേ, കേരളത്തിലെ റോഡുകൾ ഒരുപാട് വളർന്നു. അന്തർദേശിയ നിലവാരത്തിലാണ് കേരളത്തിലെ പലറോഡുകളുടെയും വളർച്ച എത്തി നിൽക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 17,000 കിലോമീറ്ററോളം റോഡ് ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബിഎം, ബിസി ആയി മാറി. ദീര്‍ഘദൂര യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട പാതകളായ തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡ്, എം സി റോഡ്, മലയോര ഹൈവേ തുടങ്ങി എല്ലാ റോഡുകളും മികച്ച നിലവാരത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


