‘കൂടുതലൊന്നും പറയാനില്ല’; രാഹുൽ പ്രചരണത്തിന് ഇറങ്ങിയ വിഷയത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി വി.ഡി സതീശൻ

v d satheeshan rahul

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ കാര്യം ചോദിച്ചപ്പോൾ ഒഴിഞ്ഞ് മാറി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാം പാലക്കാട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞെന്നും, കൂടുതലൊന്നും രാഹുൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തൃശൂരിൽ യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് വി.ഡി സതീശൻ ഒഴിഞ്ഞ് മാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രചരണത്തിൽ പങ്കെടുക്കരുതെന്ന് കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനിടെ ആണ് രാഹുൽ പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്.

ALSO READ: ‘എന്നോട് ആരും പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല, ചെന്നിത്തലയോ കെ സി വേണുഗോപാലോ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല’; പാലക്കാട് പ്രചരണത്തിനിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ

എതിർപ്പുകളെ വെല്ലുവിളിച്ച് ആണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഡിസംബർ 11 വരെ പ്രചരണം തുടരുമെന്ന് രാഹുൽ പറഞ്ഞു. ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. ചെന്നിത്തലയോ കെ സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചു. ഒരു പ്രവർത്തകൻ എന്ന നിലയ്ക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം പറ‍ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News