‘ആർ ശ്രീലേഖയ്ക്ക് പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്ക്; ബിജെപി പ്രവർത്തിക്കുന്നത് പകയോടെ’: വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് വിഷയത്തിൽ വി ജോയ് എംഎൽഎ

V Joy

വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വി ജോയ് എംഎൽഎ. നേരത്തെ പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്കാണ് ആർ ശ്രീലേഖയ്ക്ക് എന്നും വിഷയത്തിൽ മേയർ ഇടപെടണം എന്നും വി ജോയ് എംഎൽഎ പ്രതികരിച്ചു.

നഗരസഭ കൗസിൽ ആണ് അനുമതി നൽകിയത്. അത്‌ മറികടന്നാണ് ആർ ശ്രീലേഖയുടെ നടപടി. പുത്തനച്ചി പുരപ്പുറം തൂക്കും എന്നത് പോലെയാണിത്. പൊലീസ് ആയതിന്റെ അധികാര ഹുങ്കാണ് ശ്രീലേഖയ്ക്ക്. മേയർ വി വി രാജേഷ് ജനാധിപത്യപരമായി നടപടി പരിശോധിക്കണമെന്നും വി ജോയ് എംഎൽഎ പറഞ്ഞു.

ALSO READ: കാലാവധി അവസാനിക്കും വരെ ഓഫീസ് ഉപയോ​ഗിക്കാൻ അവകാശം ഉണ്ട്, കൗൺസിലർ ബുൾഡോസർ രാജ് മാതൃക തുടരുന്നതായും വികെ പ്രശാന്ത് എംഎൽഎ

നിയമനുസൃതമുള്ള നടപടികൾ തുടരണമെന്ന് പറഞ്ഞ അദ്ദേഹം തികഞ്ഞ പകയോടെയാണ് ബിജെപി പ്രവർത്തിക്കുന്നത് എന്നതിന്റെ സൂചനയാണിതെന്നും ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾക്ക് ഭാവിയിൽ അത് മനസ്സിലാകും എന്നും പാലക്കാട് നഗരസഭയിലേതിന് സമാനമായ നീക്കമാണ് ബിജെപി നടത്തുന്നത് എന്നും വി ജോയ് എംഎൽഎ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News