
തിരുവനന്തപുരം കോർപ്പറേഷനിലെ എസ് സി – എസ് ടി ഫണ്ട് തട്ടിപ്പിൽ പ്രതിപക്ഷ കൗൺസിലർമാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി ജോയ്. 1.26 കോടി രൂപയുടെ തിരിമറിയാണ് ചില ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയത്. സാധാരണക്കാർക്ക് ലഭിക്കേണ്ട തുകയാണ് തട്ടിയെടുത്തത്. തട്ടിപ്പ് അറിഞ്ഞിട്ടും അവർ മറച്ചുവെച്ചോ എന്നതും പരിശോധിക്കണമെന്നും വി ജോയ് പറഞ്ഞു.
ഓഡിറ്റ് വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് മേയർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മ്യൂസിയം പോലീസ് അന്വേഷണം നടത്തി. പിന്നീട് വിജിലൻസ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ ഇന്നലെ 14 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തിൽ ഇത് ഭരണപക്ഷത്തിന്റെ അഴിമതിയായി ചിത്രീകരിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. എന്നാൽ ഭരണപക്ഷത്തിന്റെയും മേയറുടെയും ഇടപെടലിലൂടെയാണ് കഴിഞ്ഞദിവസം കേസിൽ അറസ്റ്റ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ – നിരോധിത കീടനാശിനികളുടെ ഉപയോഗം; ‘കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം’: കെ രാധാകൃഷ്ണൻ എം പി
പ്രതിപക്ഷത്തിരുന്ന് അഴിമതി നടത്തുന്ന രീതിയാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ബിജെപി കൗൺസിലർ ആശാനാഥും തട്ടിപ്പ് നടത്തി. തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റുണ്ട്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇതാണ് വ്യക്തമാകുന്നത്. അഴിമതിയുടെ എല്ലാം പിറകിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഉന്നതർ. ബിജെപി കൗൺസിലർ മഞ്ജു ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ട് നടത്തിയത് മൂന്നുലക്ഷം രൂപയുടെ തട്ടിപ്പ്. കോൺഗ്രസിന്റെ പഴയ കുന്നു കുഴി കൗൺസിലർ മോനി ശേഖർ പ്രതിയാണ്. കോൺഗ്രസ് ഭരിക്കുന്ന പട്ടം സർവീസ് സഹകരണ ബാങ്ക് വഴിയാണ് തിരിമറി നടത്തിയിട്ടുള്ളത്. ബാങ്കിന്റെ മാനേജറും അറസ്റ്റിലായി. 15 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ശ്രീകുമാർ എന്നയാൾ ഐഒബി ബാങ്ക് വഴി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വി ജോയ് പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

