
ബലാത്സംഗകേസിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദത്തിനെതിരെ വി കെ സനോജ്. ‘പാർട്ടിക്കുള്ള കെണി’ ഒരുക്കുന്നത് മാങ്കൂട്ടം-ഷാഫി ക്രിമിനൽ സിൻഡിക്കേറ്റ് ആണെന്ന് സണ്ണി വക്കീലിനെ ബോധ്യപ്പെടുത്താൻ കോൺഗ്രസിൽ ആരും ഇല്ലേ !!? എന്നാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വി കെ സനോജ് ചോദിക്കുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി പാർട്ടിക്കുള്ള പണിയാണെന്ന് സണ്ണി ജോസഫ് പറഞ്ഞത്. പീഡന പരാതികൾ ഉയർന്നു വന്നപ്പോഴും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഗത്യന്തരമില്ലാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും പരാതികളുടെ ആഴത്തെ പറ്റി മനസിലാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ എന്ന ക്രിമനലിനെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
Also Read: അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
അതിജീവിതയെ ആക്ഷേപിച്ച അടൂർ പ്രകാശ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. വേട്ടക്കാർക്കൊപ്പമാണ് എപ്പോഴും നിലനിൽക്കുന്നതെന്ന സത്യാവസ്ഥകൂടിയാണ് കേരള സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

