
കേരളത്തിലെ യൂത്ത് കോൺഗ്രസ് സംഘടന ബോധപൂർവം കലാപത്തിന് പ്രചോദനം നൽകുന്നതായി വി.കെ. സനോജ് വ്യക്തമാക്കി. ആരോഗ്യ മന്ത്രിയെ നേരിട്ടുള്ള ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തെ സമരമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂത്ത് കോൺഗ്രസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ് തേടുന്നത്. “വീഡിയോ ഉണ്ടെങ്കിൽ മാത്രമേ ആക്രമണം നടന്നുവെന്ന് പറയാനാകൂ എന്നുണ്ടോ?” എന്നും സനോജ് ചോദിച്ചു. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിലെ പരുക്കുകൾ വ്യക്തമാണ്. കൈയിൽ സംഭവിച്ച പരുക്ക് മുൻകാലം ഉള്ളതാണെന്ന് പറഞ്ഞ് പ്രതിരോധിക്കാൻ കുറ്റക്കാർ ശ്രമിക്കുന്നു. കൈക്കാണ് പരിക്ക് സംഭവിച്ചത് എന്ന് ആരും പറഞ്ഞില്ല. യഥാർത്ഥ അക്രമം ന്യായീകരിച്ച് കള്ളം പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് പ്രാഖ്യാപിച്ച ഇനാം തുക വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകണമെന്നും സനോജ് ആവശ്യപ്പെട്ടു. എന്നാൽ പിരിച്ച പണം എവിടെയെന്നും, പണം പിരിക്കാൻ ഉപയോഗിച്ച ആപ്പും ഇപ്പോൾ കാണാനില്ല.
അധമ സംഘമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നിര. ഇനി മന്ത്രിയെ തടയാൻ ശ്രമിച്ചാൽ ശക്തമായി ഡിവൈഎഫ്ഐ പ്രതിരോധിക്കും. മുൻകാലത്ത് മുഖ്യമന്ത്രിയെ പോലും വിമാനത്തിനുള്ളിൽ വെച്ച് ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം, കേരള സ്റ്റോറി സിനിമയെ സംബന്ധിച്ച ഹൈക്കോടതി വിധി ആശ്വാസകരമാണെന്നും, കേന്ദ്ര സർക്കാരിനുള്ള താക്കീതായി ഈ വിധിയെ കാണുന്നതായും സനോജ് പറഞ്ഞു. ആർ.എസ്.എസിന്റെ വിഭജന രാഷ്ട്രീയത്തിന് ഇത് തിരിച്ചടിയാണെന്നും കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


