‘കൃത്യ സമയത്ത് അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു’; പാംപ്ലാനിയ്ക്ക് മറുപടിയുമായി വി കെ സനോജ്

v k sanoj

കന്യാസ്ത്രീകളുടെ മോചനത്തില്‍ കേന്ദ്രത്തിന് നന്ദി പറഞ്ഞ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയ്ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘കൃത്യ സമയത്ത് അറസ്റ്റ് ചെയ്തിരുന്നില്ല എങ്കില്‍ ജാമ്യം പോലും കിട്ടില്ലായിരുന്നു ‘ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിലൂടെയായിരുന്നു വി കെ സനോജിന്റെ പ്രതികരണം.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്രത്തിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പാംപ്ലാനി നന്ദി അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

ALSO READ: ‘ചരിത്രത്തെ ഭയപ്പെടുന്ന ഒരു ഭരണകൂടം നുണക്കഥകൾ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കും’; കേരള സ്റ്റോറിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിൽ പ്രതികരിച്ച് കെ രാധാകൃഷ്‌ണൻ എം പി

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. വകുപ്പുകള്‍ പിന്‍വലിക്കാനുമുള്ള നടപടിക്രമങ്ങള്‍ കൂടി സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം നിറവേറ്റണം. വിഷയത്തിലെ രാഷ്ട്രീയ മാനങ്ങള്‍ സഭ ഗൗരവത്തോടെ എടുക്കുന്നില്ല. കന്യാസ്ത്രീകളുടെ മോചനവും വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷം രൂപപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് തെരുവില്‍ ഇറങ്ങിയതെന്നുമായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News