‘രാഹുലിൻ്റെതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൻ്റെ ശാസ്ത്രീയപരിശോധനാ ഫലം കൈരളിയുടെ കൈവശമുണ്ടോ ?’: കൈരളി ചാനലിൻ്റെ ചോദ്യങ്ങളോട് തർക്കിച്ച് വി കെ ശ്രീകണ്ഠൻ എം പി

VK Sreekandan MP

കൈരളി ചാനലിൻ്റെ ചോദ്യങ്ങളോട് തർക്കിച്ച് വി കെ ശ്രീകണ്ഠൻ എം പി. രാഹുലിൻ്റെതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലം കൈരളിയുടെ കൈവശമുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.

രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ നേതാക്കൾ രാഹുലിനെ സന്ദർശിക്കുന്നതിനോ വിലക്കില്ല. സി പി ഐഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് വി കെ ശ്രീകണ്ഠൻ ചോദിച്ചു.

ALSO READ: ‘കേരളം രാജ്യത്തിന് മാതൃക, സാമ്പത്തികമായി വികസിക്കുന്നതോടൊപ്പം സുസ്ഥിര വികസനമാണ് ബ്ലൂ ഇക്കോണമി ലക്ഷ്യമിടുന്നത്’; കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീണ്ടും വി കെ ശ്രീകണ്ഠൻ എം പി വീണ്ടും രംഗത്തെത്തി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണ്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്ന് വി കെ ശ്ടരീകണ്ഠൻ എം പി പറഞ്ഞു.

ALSO READ: സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനത്തിലെ പ്രസംഗം: മന്ത്രി ജി ആര്‍ അനില്‍ പച്ചക്കള്ളം പറഞ്ഞു എന്ന് പറഞ്ഞത് പ്രകോപനം കൊണ്ട്, പ്രസംഗിച്ചില്ലെന്ന് പറഞ്ഞത് ഓര്‍മ കുറവ്: മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News