തൃശൂർ വ്യാജ വോട്ട്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണം; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വി മുരളീധരൻ

V Muraleedharan Press meet

തൃശൂര്‍ വ്യാജവോട്ട് വിഷയത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഉയര്‍ന്ന ആരോപണത്തിലും കൈരളി ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടി വി മുരളീധരൻ. വോട്ടർ പട്ടിക ക്രമക്കേടിനെ പറ്റി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കത്ത് വിവാദത്തെ പറ്റി ഇല്ലാകഥകള്‍ പറയുകയാണ് ബിജെപി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ.

കത്ത് വിവാദം മാധ്യമങ്ങൾ ചർച്ച ചെയ്തില്ലെന്നും കത്ത് വിവാദം മുക്കി കളയാനാണ് വോട്ടർ പട്ടിക വിവാദം ഉയർത്തിക്കൊണ്ടുവരുന്നത് എന്ന വിചിത്രവാദമാണ് വി മുരളീധരൻ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടിയ വി മുരളീധരൻ കേരള സർക്കാരിന്റെ വിഷയം മാത്രമെ സംസാരിക്കുകയുള്ളൂ എന്നും മറ്റൊരു വിഷയത്തിലും പ്രതികരിക്കാൻ തയ്യാറല്ലെന്നും പറയുകയായിരുന്നു.

സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തെ സംബന്ധിച്ച ചോദ്യത്തിലും ഉത്തരംമില്ലാതെ ഇരിക്കുകയായിരുന്നി വി മുരളീധരൻ.
കത്ത് വിവാദത്തിന് താഴെയാണ് വോട്ടർ പട്ടിക ക്രമക്കേടിലെ ആരോപണങ്ങൾ എന്നുമാണ് വി മുരളീധരൻ പറഞ്ഞത്.

രാജ്യത്തെ വോട്ടർപട്ടിക വിഷയത്തിലാണ് ചോദ്യം ചോദിക്കുന്നത്? എന്ന് പറഞ്ഞപ്പോള്‍ ഉത്തരമില്ലാതെ തലയാട്ടുക മാത്രമാണ് ചോദ്യത്തിന് പ്രതികരണമായി വി മുരളീധരൻ ചെയ്തത്. കേരളത്തെ ബാധിക്കുന്നത് കഴിഞ്ഞിട്ടേ ലോകത്ത് എന്തും ഉള്ളൂ എന്നാണ് വിഷയത്തില്‍ വി മുരളീധരന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരായ വിഷയത്തിൽ അന്വേഷണം വേണ്ടേ? എന്ന ചോദ്യത്തിനും കേന്ദ്ര മന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. അപ്പോ‍ഴും കത്ത് വിവാദം അഴിമതിയിൽ അന്വേഷണം വേണമെന്ന് ആവര്‍ത്തിക്കുക മാത്രമാണ് വി മുരളീധരൻ ചെയ്തത്. പരാതിക്കാരെ വാനരൻ എന്ന് സുരേഷ് ഗോപി അഭിസംബോധന ചെയ്തത് പ്രശ്നമില്ലേ? എന്ന് ചോദിച്ചപ്പോ‍ഴും മറുപടി ഉണ്ടായില്ല.

താനൊരു മലയാളിയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വം കേരളത്തിലെ ജനങ്ങളോടണെന്നും പറഞ്ഞൊ‍ഴിയുകയാണ് വി മുരളീധരൻ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News