‘ഷാഫി പറമ്പിലിന്റെ സ്‌കൂളില്‍ പഠിച്ചയാളാണ് രാഹുല്‍, ഷാഫിയാണ് ഹെഡ്മാസ്റ്റര്‍; മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം’: മന്ത്രി വി ശിവന്‍കുട്ടി

v sivankutty rahul mamkootathil

വിവാദങ്ങളില്‍ ഉലഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാണം കെട്ടുള്ള പടിയിറക്കത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണം അസാധരണമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി വന്ന സംഭവം. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം.

ഷാഫി പറമ്പിലിന്റെ സ്‌കൂളില്‍ പഠിച്ചയാളാണ് രാഹുല്‍. ഷാഫിയാണ് ഹെഡ്മാസ്റ്ററെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണെന്നും മന്ത്രി പറഞ്ഞു. അഹങ്കാരത്തിന് കൈയും കാലും വെച്ചയാളാണ് രാഹുലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് പോലും രക്ഷയില്ലാതായി എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ALSO READ; രാഹുലിന് വിഡി സതീശന്‍റെ സംരക്ഷണ കവചം, എംഎൽഎ സ്ഥാനവും ഒ‍ഴിയണമെന്ന് മുതിർന്ന നേതാക്കൾ; അന്വേഷണത്തിന് സമിതിയുമായി കോൺഗ്രസ്

ക‍ഴിഞ്ഞ ദിവസമാണ് ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദ രേഖയെക്കുറിച്ചും ഉയർന്ന വന്ന ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകാത്ത രാഹുല്‍ നാണംകെട്ട് ഒടുവില്‍ രാജിവയ്ക്കുകയായിരുന്നു.

കോൺഗ്രസിന്റെ ദേശീയ നേതൃത്വം കൈവിട്ടതോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി
രാഹുൽ മാങ്കൂട്ടത്തിലിന് നഷ്ടമായത്. സമ്മർദങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ രാഹുലിന്റെ അടൂരിലെ വീട്ടിൽ വെച്ചായിരുന്നു രാജി പ്രഖ്യാപനം.

വാർത്ത സമ്മേളനത്തിൽ ഉടനീളം സ്വയം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദ രേഖയെക്കുറിച്ചുള്ള ചോദ്യത്തിനു മുമ്പിൽ രാഹുൽ പതറി. ഉയർന്നുവന്ന മറ്റ് ലൈംഗിക ആരോപണങ്ങൾക്കും രാഹുൽ കൃത്യമായ മറുപടി നൽകിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News