‘എസ് എസ് കെ ഫണ്ടുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടില്ല’; ഉപസമിതി പരിശോധിക്കുമെന്നും വി ശിവന്‍കുട്ടി

v-sivankutty

എസ് എസ് കെ ഫണ്ടുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടില്ലെന്നും ഇക്കാര്യവും പി എം ശ്രീ വിഷയത്തിൽ രൂപീകരിച്ച ഉപസമിതി പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഉപസമിതി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

തർക്കങ്ങൾ എല്ലാം അവസാനിച്ചുവെന്നും കമ്മ്യൂണിസ്റ്റുകാരെ തെറ്റിക്കാന്‍ ശ്രമിക്കേണ്ടെന്നും നേതാക്കന്മാരുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേയെന്ന് മന്ത്രി ചോദിച്ചു. പി എം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം അവസാനിച്ചുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Read Also: വിനോദസഞ്ചാര മേഖലയിലെ പുത്തൻ വിപ്ലവം: സീപ്ലെയിൻ റൂട്ടുകൾ ലഭ്യമായ വിവരം പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

News Summary: Education Minister V Sivankutty says that no information has been received regarding the SSK Fund and that the sub-committee formed to look into this matter will look into the PM Shri issue.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News