
കേരളത്തിൽ ബിജെപി/ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് ആ പ്രസ്ഥാനങ്ങൾ തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപി/ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനങ്ങളും, സാമ്പത്തിക തിരിമറികളും, മണ്ണ് മാഫിയാ ബന്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്.
എന്നിട്ടും, സ്വന്തം പ്രവർത്തകരുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടി കൈക്കൊള്ളാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ALSO READ; സ്ഥാനാർഥി പര്യടനത്തിനിടെ ബി ജെ പി പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചതായി പരാതി; സംഭവം തിരുവനന്തപുരത്ത്
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രവർത്തകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം പാർട്ടി നേതൃത്വത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. അനന്തു അജി, തിരുമല അനിൽ, ആനന്ദ് കെ തമ്പി എന്നിവരുടെ മരണങ്ങൾ ബിജെപി/ആർഎസ്എസ് പ്രസ്ഥാനങ്ങളിലെ ജീർണതയും നേതൃത്വത്തിന്റെ പ്രവർത്തകരോടുള്ള സമീപനവും തുറന്ന് കാട്ടുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ബിജെപിക്ക് അകത്തെ നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളും, സാമ്പത്തിക തിരിമറികളും ഈ ആത്മഹത്യകളിലൂടെ പുറത്തുവന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സഹകരണ സംഘം വിഷയത്തിൽ ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് പോലും സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചത് പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമാണെന്ന് തെളിയിക്കുന്നു. സ്വന്തം പ്രവർത്തകരെ മരണത്തിലേക്ക് തള്ളിവിടുകയും, ലൈംഗികമായി പീഡിപ്പിക്കുകയും, അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന നേതൃത്വം കേരളത്തിലെ ജനങ്ങൾക്ക് ഒരു ഭീഷണിയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

