
കലോത്സവത്തിന് വേദികളുടെ പേരിൽ താമര ഉൾപ്പെടുത്താത്തത് വിവാദം ആക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വിവാദങ്ങളും അല്ല വേണ്ടതെന്നും അതുകൊണ്ടു തന്നെ വേദി 15 ന് ഡാലിയ എന്ന പേര് മാറ്റി താമര എന്ന് നൽകിയെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ അനാവശ്യ വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ഒരുങ്ങി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മത്സരങ്ങൾ സമയബന്ധിതമായി നടത്തും. പൊലിസിൻ്റെയും വെളൻ്റിയർമാരുടെയും സേവനം കലോത്സവ നഗരിയിൽ 24 മണിക്കുറും ഉണ്ടാകും. ഹരിത ചട്ടങ്ങൾ പാലിച്ചാണ് കലോത്സവം നടത്തുന്നത്. മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

