‘ഞാൻ ഉറപ്പിച്ചു പറയുന്നു, പി എം ശ്രീ ഒപ്പിട്ടത് കൊണ്ട് സിലബസില്‍ മാറ്റം ഉണ്ടാകില്ല’; അതിന്റെ ഉത്തരവാദിത്വം തനിക്കെന്നും മന്ത്രി വി ശിവൻകുട്ടി

V Sivankutty against rahul mamkootathil mla

പി എം ശ്രീ ഒപ്പിട്ടത് കൊണ്ട് സിലബസില്‍ മാറ്റം ഉണ്ടാകില്ലെന്നും അക്കാര്യം താന്‍ ഉറപ്പിച്ചു പറയുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി. അതിന്റെ ഉത്തരവാദിത്വവും തനിക്കാണ്. ധാരണാപത്രം ഒപ്പുവച്ചതിന്റെ പേരില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ധാരണ വേണ്ട. കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി മാറ്റം വരുത്താം എന്ന് ധാരണപത്രത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കമുള്ള വിഷയങ്ങളില്‍ കോടതിയില്‍ പോകാമെന്നും ധാരണാപത്രത്തില്‍ ഉണ്ട്. പി എം ശ്രീ യിലൂടെ എൻ ഇ പി അടിച്ചേല്‍പിക്കപ്പെടില്ല. എൻ ഇ പി അടിച്ചേല്‍പിക്കില്ല എന്നാണ് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ ഐ എ എസ് പറഞ്ഞതെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also: ‘വിപുലമായ ഘോഷയാത്രയോടെ 117.5 പവൻ സ്വര്‍ണക്കപ്പിന് നാളെ തലസ്ഥാനത്ത് വരവേല്പ്’; സ്വര്‍ണം നേടിയ അര്‍ഹരായവര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും മന്ത്രി വി ശിവൻകുട്ടി


സി പി ഐ രാഷ്ട്രീയ ശത്രുക്കള്‍ അല്ലല്ലോ സഹോദര പാര്‍ട്ടികള്‍ അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News