സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി വി. ശിവൻകുട്ടി; ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമർശനം

v sivankutty SSLC EXAM

കേരളത്തിൽ ഭരണം മാറിമാറി വരുന്നതാണ് നല്ലതെന്ന കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്റെ നിരീക്ഷണത്തെ ശക്തമായി എതിർത്ത് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സച്ചിദാനന്ദൻ എന്തിനാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായി ഭരണത്തിൽ വന്നാൽ ബംഗാളിലെ അവസ്ഥയുണ്ടാകുമെന്ന വാദത്തിൽ അടിസ്ഥാനമില്ലെന്നും, ഇടതു സർക്കാർ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സച്ചിദാനന്ദന്റെ പ്രസ്താവന വെറും തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്നും ഭരണത്തുടർച്ച വികസനത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : കോൺ​ഗ്രസിനെ വെട്ടിലാക്കി ആൻ്റോ ആന്റണിയുടെ വെളിപ്പെടുത്തൽ; പോറ്റിക്ക് സോണിയ ​ഗാന്ധിയുടെ അപോയിൻ്റ്മെൻ്റ് നൽകിയത് കർണാടകയിലെ കോൺ​ഗ്രസ് നേതാക്കൾ

കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിലും മന്ത്രി രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയത് എന്തിനാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് ഈ ഇടപാട് നടന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും, ഇത്രയും ഗൗരവകരമായ ആരോപണം ഉയർന്നിട്ടും കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ അവധി നൽകണമെന്ന സമസ്തയുടെ ആവശ്യത്തിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. ഇതൊരു നയപരമായ കാര്യമാണെന്നും സർക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദമായ ആലോചനകൾക്ക് ശേഷം മാത്രമേ ഇത്തരം വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും, ഒരു മന്ത്രിക്ക് മാത്രമായി തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല ഇതെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News