‘സുപ്രീംകോടതിയുടെ വിമർശനത്തിൽ കേരളത്തിലെ ജനങ്ങളോട് മറുപടി പറയാൻ ഗവർണർക്ക് ബാധ്യതയുണ്ട്’: മന്ത്രി വി ശിവൻകുട്ടി

V Sivankutty

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കെതിരെയുള്ള സുപ്രീംകോടതിയുടെ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. ഗവർണർ തനി ആർഎസ്എസുകാരനായാണ് പ്രവർത്തിക്കുന്നതെന്നും, കേരളത്തിലെ ജനങ്ങളോട് മറുപടി പറയാൻ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. ഗവർണർമാർക്കും ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്.

ഗവർണർ ഭരണഘടന തലവനാണ്. അങ്ങനെയുള്ള ഒരു ഭരണഘടന തലവനെതിരായാണ് സുപ്രീംകോടതി രൂക്ഷമായ വിമർശനം നടത്തിയിരിക്കുന്നത്. സുപ്രീംകോടതി പോലുള്ള ഒരു അത്യുന്നത കോടതി വിമർശിക്കുമ്പോൾ ഗവർണർ അത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

ALSO READ; ഇനി മുതല്‍ മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാം: ഹൈക്കോടതി

മാത്രമല്ല ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങളോട് ഒരു മറുപടി പറയാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് തനി രാഷ്ട്രീയ പ്രവർത്തകനായും തന്റെ പഴയ ആർഎസ്എസിന്റെ പ്രവർത്തകനായും മാറുന്ന രീതിയാണ് എന്നും മന്ത്രി വിമർശിച്ചു.

News summary: Minister V Sivankutty states that Governor has an obligation to respond to the people of Kerala on the Supreme Court’s criticism

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News