കെ സുരേന്ദ്രന്‍റെ ‘നാമധാരി പട്ടികജാതി’ പരാമർശം; കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിച്ചതായി മന്ത്രി വി ശിവൻകുട്ടി

v sivankutty

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്‍റെ പട്ടികജാതി വിരുദ്ധ മനോഭാവം തുറന്നുകാട്ടുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ‘നാമധാരി പട്ടികജാതി’ പരാമർശത്തിലൂടെ സുരേന്ദ്രൻ കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിച്ചതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു രാഷ്ട്രീയ നേതാവ്, അതും മുൻ സംസ്ഥാന അധ്യക്ഷൻ, ഇത്തരമൊരു പരാമർശം നടത്തുന്നത് ആശ്ചര്യകരമാണ്.

ജനാധിപത്യ പ്രക്രിയയിൽ സാധാരണക്കാർക്ക്, പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും മന്ത്രി എ‍ഴുതി.

ALSO READ; മുണ്ടക്കൈ ചൂരൽമല ദുരന്തവാർഷികം: പ്രതിഷേധം ഭയന്ന് മുങ്ങി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്, അദ്ദേഹത്തിന്റെ പട്ടികജാതി വിരുദ്ധ മനോഭാവം തുറന്നുകാട്ടുന്നതാണ്. “പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ല. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രം…” എന്ന സുരേന്ദ്രന്റെ പരാമർശം തികച്ചും അപലപനീയമാണ്. ഇത് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണ്.

ഒരു രാഷ്ട്രീയ നേതാവ്, അതും മുൻ സംസ്ഥാന അധ്യക്ഷൻ, ഇത്തരമൊരു പരാമർശം നടത്തുന്നത് ആശ്ചര്യകരമാണ്. ഇത് സാമൂഹിക നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അഭാവമാണ് കാണിക്കുന്നത്. രാജ്യത്ത് നിലവിലുള്ള സംവരണ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന സമീപനമാണിത്. ജനാധിപത്യ പ്രക്രിയയിൽ സാധാരണക്കാർക്ക്, പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്.

കേരളം സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനമാണ്. ഇവിടെ ജാതിയുടെ പേരിൽ ആരെയും മാറ്റിനിർത്തുന്നതിനോ, അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിനോ സർക്കാർ കൂട്ടുനിൽക്കില്ല. സുരേന്ദ്രന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതാണ്. നമ്മുടെ സമൂഹം, വർണ്ണ-ജാതി വിവേചനങ്ങളിൽ നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ, ഇത്തരം പരാമർശങ്ങൾ സാമൂഹിക ഭിന്നത വളർത്താനേ ഉപകരിക്കൂ. പൊതുസമൂഹത്തിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്.
ഇത് ഒരു വ്യക്തിയുടെ മാത്രം അഭിപ്രായമായി കാണാനാകില്ല, മറിച്ച് ബി.ജെ.പി.യുടെ സാമൂഹിക കാഴ്ചപ്പാടുകളിലുള്ള അബദ്ധ ധാരണകളെയാണ് ഇത് വെളിവാക്കുന്നത്.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News