
തൻ്റെ ചിത്രം സമ്മാനിക്കുന്നതിനിടെ കരഞ്ഞ സ്കൂൾ വിദ്യാർഥിനിയുടെ മുഖത്ത് ചിരിതെളിയിച്ച അനുഭവം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. കണ്ണൂര്‍ ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു ഇത്.
നിഹാര എന്ന പെൺകുട്ടി താൻ വരച്ച ചിത്രം മന്ത്രിക്ക് സമ്മാനിക്കാൻ എത്തിയതായിരുന്നു. കുഞ്ഞുങ്ങള്‍ വേദിയില്‍ സ്വാഗത ഗാനം ആലപിക്കുന്ന വേളയിലായിരുന്നു ഇത്. അപ്പോഴാണ് നിഹാര വരച്ച ചിത്രവുമായി മന്ത്രിയുടെ അടുത്തേക്ക് എത്തുന്നത്. മന്ത്രി ചിത്രം സ്വീകരിക്കുകയും നല്ല ചിത്രമെന്ന് പറഞ്ഞ് നിഹാരയെ അഭിനന്ദിക്കുകയും ചെയ്തു.
ആ കൊച്ചുകുഞ്ഞ് കരയാന്‍ തുടങ്ങി. ഉടനെ എന്തിനാ മോളേ കരയുന്നേ എന്ന് ചോദിച്ച് മന്ത്രി ആശ്വസിപ്പിക്കുയും അവളെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു. തുടർന്ന് അവളുടെ മുഖത്ത് ചിരി തെളിയിച്ചാണ് വിട്ടത്. ഈ ലോകം പെണ്‍കുട്ടികളുടേത് കൂടിയാണെന്ന് മന്ത്രി നിഹാരയെ ഓർമിപ്പിച്ചു. ഈ സര്‍ക്കാര്‍ പെണ്ണുങ്ങള്‍ അടക്കം എല്ലാവരുടേയുമാണെന്നും പെണ്ണുങ്ങള്‍ കിരീടവുമേന്തി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിഹാര മോള്‍ എന്തിന് കരയണമെന്നും ഈ സംഭവം വിവരിച്ച് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

